9.27.2010

ത്രിദോഷ സിദ്ധാന്തം.


   ആയുര്‍വേദത്തിന്റെ അടിസ്ഥാ‍ന സിദ്ധാന്തമാണല്ലോ ത്രിദോഷ സിദ്ധാന്തം. ത്രിദോഷ സിദ്ധാന്തത്തെ കൂടാതെ ആയുര്‍വേദത്തിന് നിലനില്‍പ്പില്ല. വര്‍ഷങ്ങള്‍ക്ക്മുന്‍പ് നിര്‍മ്മിക്കപ്പെട്ട കാലഹരണപ്പെട്ട  ഈ തിയറിയെ കളഞ്ഞ് ആയുര്‍വേദം ‘പുതിയ കാലത്തിന്‍ ‘ അനുസരിച്ച് ആകണം എന്ന ആഹ്വാനങ്ങള് പലയിടത്തും ‍ കണ്ടു.  പഴയ ഒരു തിയറിയെ എടുത്തുകളഞ്ഞാല്‍ അയുര്‍വേദം പുതിയതാകുമോ? കാലതിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രാപ്തിയുള്ളവ നിലനില്‍ക്കും എന്നാണല്ലൊ ഡാര്‍വിന്‍ പറഞ്ഞത്. കാലത്തെ അതിജീവിച്ച് എത്രയോ കൊല്ലങ്ങള്‍ക്കു മുന്പ് രൂപം കൊണ്ട ഈ സിദ്ധാന്തം ഇന്നും നിലനില്‍ക്കുന്നു. ഇന്നും ഈ സിദ്ധാന്ത പ്രകാരം ചികിത്സിക്കുമ്പൊള്‍ ആള്‍ക്കാരുടെ രോഗങ്ങള്‍ മാറാറുണ്ട്. അത് ഈ സിദ്ധാന്തതിന്റെ കഴിവും പ്രയോഗികതയും അല്ലേ കാണിക്കുന്നത്?
               ആയുര്‍വേദത്തെ ‘പച്ചമരുന്നു ചികിത്സയായി‘ കാണുന്നവരാണ്‍ ഏറെയും. സസ്യങ്ങളില്‍ നിന്നുള്ള മരുന്നുകളാണ്‍ കൂടുതലും ഉപയോഗിക്കുന്നത് എന്നതുകൊണ്ടാണ്‍ അത്. അത്കൊണ്ടു തന്നെ ഈ വിശ്വാസം ആയുര്‍വേദം ‘ദ്രവ്യ പ്രധാനമായ‘ (medicine based) ചികിത്സാ സ്മ്പ്രദായമാണ്‍ എന്ന തെറ്റായ വിശ്വസത്തിനും കാരണമാകുന്നു. ദ്രവ്യ പ്രധാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മരുന്ന്‍ (ദ്രവ്യം) ഒരു രോഗിക്ക് കൊടുത്ത് ഫലം കണ്ടാല്‍ മരുന്ന് കൊടുക്കാന്‍ ഉപയോഗിച്ച സിദ്ധാന്തത്തെക്കാളും കൊടുത്ത ആളിന്റെ യുക്തിയെക്കാളും പ്രാധാന്യം മരുന്നിനു കൈവരുന്നു എന്നതാണ്‍. പക്ഷെ ആയുര്വെദം മരുന്നിനെക്കാളും‍ സിദ്ധാന്തത്തിനും കൊടുത്ത ആളിന്റെ യുക്തിക്കും‍ പ്രധാന്യം നല്‍കുന്നു. അതുകൊണ്ടാണ്‍ ആയുര്‍വേദം ദ്രവ്യ പ്രധാനമല്ല മറിച്ച് ‘സിദ്ധാന്ത പ്രധാനമാണ്‘‍ എന്ന് പറയുന്നത്.
                  ഒന്നുകൂടി വിശദീകരിക്കാം.  ചിറ്റമ്ര്ത് എല്ലവര്‍ക്കും അറിയുന്ന സസ്യമാണല്ലോ? പിത്തഹരമായ ഒരു ഔഷധമാണ്‍ ചിറ്റമ്ര്ത്. പിത്തഹരം എന്ന ഗുണം ഉള്ളതുകൊണ്ട് ചിറ്റമ്ര്തിനെ പനിക്ക് മരുന്നായി ഉപയൊഗിക്കാം. ഇതേ ദോഷഘ്ന ഗുണം കൊണ്ട് തന്നെ അതിനെ വാതരക്തതിലും ഉപയോഗിക്കാം. പനിക്ക് ചിറ്റമ്ര്ത് മാത്രമല്ല. പര്പ്പടക പുല്ലും ഉപയോഗിക്കാം കാരണം അതും പിത്തഹരം തന്നെ ആണ്‍. ഈ പറഞ്ഞത് ത്രിദോഷ സിദ്ധാന്തത്തിന്റെ പ്രായോഗികതയാണ്‍ കാണിക്കുന്നത്.

1 comment:

  1. വിശ്വമാനവർ വീണ്ടും ആയുർവേദ ചികിത്സയിലേയ്ക്കു നീങ്ങുന്നു എന്ന അറിവ് വളരെ ശുഭകരമാണ്, ഈ കാലഘട്ടത്തിൽ. ചെടികളേയും അവയുടെ പ്രയോജനത്തേയും ജനത്തെ മനസ്സിലാക്കിപ്പിക്കുന്ന ഈ ശ്രമം ഉത്തരോത്തരം വിജയിക്കട്ടെ. പ്രാഥമികമരുന്നുകൾ നമ്മുടെ മുമ്പിൽ നാം എന്നും കാണുന്നുണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലത്............ആശംസകൾ.........

    ReplyDelete

Copy right protected. Copy pasting disabled